ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു; അന്ധവിശ്വാസികൾക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല
താൻ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വസിക്കുന്നതെന്നും അന്ധവിശ്വാസികൾക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൻ്റെ ഇരുപതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരായ ഒളിയമ്പായിരുന്നു മോദിയുടെ അന്ധവിശ്വാസ പ്രയോഗം. മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ മതപരമായ ചടങ്ങുകൾ നടത്തിയും വാസ്തു ശരിയല്ലാത്തതിനാൽ […]