കെ.പി.സി.സി പുനസംഘടന സെക്രട്ടറിമാരുടെ പട്ടിക ഇന്നുണ്ടായേക്കും. അതിനിടെ ചാണ്ടി ഉമ്മനെ പരിഗണിക്കാത്തതിൽ എതിർപ്പുമായി ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. പുനസംഘടനയെ പരസ്യമായി എതിർത്ത് ഷമ മുഹമ്മദും രംഗത്തെത്തിയിരുന്നു. കഴിവ് ഒരു മാനദണ്ഡമാണോ എന്നായിരുന്നു ഷമാ മുഹമ്മദിന്റെ ഫേസ്ബുക്കിലെ പരിഹാസം. ‘കഴിവ് ഒരു മാനദണ്ഡമാണോ!’ എന്നാണ് ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ ഷമാ മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചത്. […]












