അപ്പൊ ഇനി ഫാത്തിമയുടെ ഉറക്കം ചരിത്രത്തിനൊപ്പം, “ഫെമിനിച്ചി ഫാത്തിമ” ട്രെയ്ലർ പുറത്ത്; ചിത്രം ഒക്ടോബർ 10 ന് തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്. ഒക്ടോബർ 10 ന് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ […]