ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. 19 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗോവ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 46 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 350 റൺസെടുത്ത് നിൽക്കെ മഴയെ തുടർന്ന് കളി തടസപ്പെടുകയായിരുന്നു. […]












