അഗ്നിപഥ് പ്രതിഷേധം കേരളത്തിലേയ്ക്കും; തിരുവനന്തപുരത്തും കോഴിക്കോടും മാർച്ച്
കേന്ദ്രസർക്കാരിൻ്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. പദ്ധതിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് രാജഭവനിലേക്ക് നടക്കുന്ന മാർച്ചിൽ 300ല്‍ അധികം പേര് പങ്കെടുത്തു. ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന, കരസേനയിലേയ്ക്കുള്ള പൊതു പ്രവേശന പരീക്ഷ നടത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്നാരംഭിച്ച രാജ്ഭവൻ മാര്‍ച്ചിൽ മുന്നൂറോളം യുവാക്കൾ പങ്കെടുത്തു. “കണ്ടക്റ്റ് […]









