കൻവാർ യാത്രികരുടെ വാഹനം വൈദ്യുത തൂണില്‍ ഇടിച്ച് അപകടം; 9 പേര് മരിച്ചു
ബിഹാറില്‍ കൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഒമ്ബത് തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി വൈശാലി ജില്ലയിലെ ഹാജിപുർ മേഖലയിലാണ് അപകടം നടന്നത്. അപകടത്തില്‍ ആറു പേർക്ക് പരിക്കേറ്റു. ഇവരെ ഹാജിപുരിലെ സദാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വാഹനം ഹൈ ടെൻഷൻ ലൈനില്‍ തട്ടിയതിനെ തുടർന്നാണ് വൈദ്യുതാഘാതമേറ്റത്. […]







