വിവാഹത്തില്‍ നിന്ന് പിന്മാറി; മലപ്പുറത്ത് യുവതിയുടെ വീടിന് നേരെ വെടിയുതിര്‍ത്ത് യുവാവ്
വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ വെെരാഗ്യത്തില്‍ യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവ് പിടിയില്‍. മലപ്പുറം കോട്ടക്കലില്‍ ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. അബു താഹിറിനെയാണ് പൊലീസ് പിടികൂടിയത്. എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വച്ചത്. യുവതിയുടെ വീടിന് നേരെ മൂന്ന് റൗണ്ട് വെടിതിർത്തു. സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടി. അബു താഹിറിന്റെ വിവാഹം യുവതിയുമായി ഉറപ്പിച്ചിരുന്നു. […]