ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. ഞായറാഴ്ചയാണ് 19 കാരിയെ വീടിനുള്ളില്‍ അര്‍ധനഗ്നയായി കണ്ടെത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടിയിപ്പോഴുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. വീടിന്റെ സിറ്റൗട്ടില്‍ കഴുത്തില്‍ ഷാള്‍ മുറുകി ബോധമറ്റ നിലയില്‍ അര്‍ധനഗ്നയായി കിടക്കുന്ന പെണ്‍കുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തുന്നത്. കുട്ടിയുടെ കയ്യിലെ മുറിവില്‍ ഉറുമ്പരിച്ചിരുന്നു. […]




