പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരില്‍ ചാനലില്‍ വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്കാൻ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐ എ എസിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാരിക്കോരിയുള്ള മാര്‍ക്ക് വിതരണത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ തീരുമാനം. […]