നവീൻ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടും പി.പി. ദിവ്യയെ തൊടാത്ത പൊലീസിന്റെ കള്ളക്കളിയില്‍ പ്രതിഷേധം ശക്തം. അറസ്റ്റ് വൈകിപ്പിക്കാൻ പലകേന്ദ്രങ്ങളില്‍ നിന്നുള്ള നീക്കത്തിന് പൊലീസും കുടപിടിക്കുന്നു എന്നാണ് ആക്ഷേപം. ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്നലെ പരിഗണിച്ചില്ല. ഇന്ന് അവധി. നാളെ പരിഗണിച്ചേക്കാം. […]







