സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങില്‍ നിന്നും ലോക്സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിട്ടുനിന്നു. ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന് കാരണം വ്യക്തമാക്കിയിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കളെ ബിജെപി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഈ വിട്ടുനില്‍ക്കലിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ പതാകയെയും പ്രധാനമന്ത്രി പദവിയെയുമാണ് അപമാനിച്ചതെന്ന് ബിജെപി […]