എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാല്‍ 18-ാം ലോക്സഭയുടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അദ്ധ്യക്ഷനാകും. കോണ്‍ഗ്രസിന്റെ ശുപാർശ സ്പീക്കർ ഒാം ബിർള അംഗീകരിച്ചു. ഉത്തരവ് ഉടനുണ്ടാകും. ജോണ്‍ മത്തായി (1948-1949), സി.എം.സ്റ്റീഫൻ (1977-1978), പ്രൊഫ.കെ.വി. തോമസ് (2014-2016) എന്നിവർക്കുശേഷം ഈ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയാണ്. 15 ലോക്സഭാംഗങ്ങളും ഏഴ് രാജ്യസഭാംഗങ്ങളും […]