തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കനത്ത മഴ, വെള്ളപ്പൊക്കം; 27 മരണം
തെലങ്കാനയിലും ആന്ധ്രാപ്രദേശിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴയില് 27 പേർ മരിച്ചു. നിരവധി പ്രദേശങ്ങളില് വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും മഴ കാരണമായി. റോഡ്, റെയില് ഗതാഗതവും തടസ്സപ്പെട്ടു. തെലങ്കാനയില് 15 പേരും ആന്ധ്രാപ്രദേശില് 12 പേരുമാണ് ഞായറാഴ്ച മരിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും നദികള് കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് വെള്ളപ്പൊക്കമുണ്ടായത്. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകള് വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില് നിന്ന് […]







