അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില് പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് കോണ്ഗ്രസ്. ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതിയാണിതെന്ന് ആരോപിച്ചാണ് കോണ്ഗ്രസ് ചടങ്ങ് ബഹിഷ്കരിക്കുന്നത്. ആര്.എസ്.എസും ബി.ജെ.പിയും അയോധ്യയെ രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റിയെന്നും കോണ്ഗ്രസ് ആരോപിച്ചു. ജനുവരി 22നാണ് ചടങ്ങ്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില് പങ്കെടുക്കാൻ കോണ്ഗ്രസ് നേതാക്കളായ മല്ലികാര്ജുൻ ഖാര്ഗെ, സോണിയ ഗാന്ധി, ലോക്സഭ നേതാവ് അധിര് […]







