സർക്കാർ ജോലിയില്‍ സംവരണം പ്രഖ്യാപിച്ചതിനെതിരെ നടക്കുന്ന വിദ്യാർത്ഥി – യുവജന പ്രക്ഷോഭം ശക്തി പ്രാപിച്ചതിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്ന് 300 ഓളം ഇന്ത്യൻ വിദ്യാർത്ഥികള്‍ നാട്ടിലേക്ക് മടങ്ങി. ഇന്നലെയാണ് വിദ്യാർത്ഥികള്‍ ഇന്ത്യയിലെത്തിയത്. അതേസമയം, ബംഗ്ലാദേശില്‍ സംഘർഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി. 2500ലേറെ പേർക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശില്‍ എംബിബിഎസ് അടക്കമുള്ള പഠനത്തിനായി പോയ […]