ഡ്രൈവറുടെ ചെറിയ അശ്രദ്ധമൂലം ഇലക്ട്രിക് കാറുകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നര്‍ ട്രക്കിന് തീപിടിച്ച് എട്ട് കാറുകള്‍ കത്തിനശിച്ചു. ട്രക്കിനുള്ളില്‍ ഉണ്ടായിരുന്ന എട്ട് ടാറ്റാ നെക്സോണ്‍ ഇവി കാറുകളാണ് കത്തിനശിച്ചത്. മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് കാറുകള്‍ കൊണ്ടുവരികയായിരുന്ന ട്രക്കാണ് സഹീറാബാദ് ബൈപ്പാസിന് സമീപം രഞ്ജോളില്‍ വെച്ച് കത്തിനശിച്ചത്. ഇതോടെ മുംബൈ ഹൈവേയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുമുണ്ടായി. ട്രക്കിന്റെ ക്യാബിനുള്ളില്‍ […]