പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ, എസ്ഐയെ പ്രതി കടിച്ചു മുറിവേൽപ്പിച്ചു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജേഷ് കെ ജോണിനാണ് മുറിവേറ്റത്. മൂന്നാറിനു സമീപത്തുള്ള സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിലാണ് പ്രായപൂർത്തിയാകാത്ത പ്രതി പിടിയിലായത്. പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് പ്രതി എസ്ഐയുടെ കൈക്ക് കടിച്ചത്. […]







