തടവില്‍ കഴിയുന്ന ഫലസ്തീനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ കുറ്റവാളികളായ സൈനികരെ അറസ്റ്റ്ചെയ്തതില്‍ പ്രതിഷേധിച്ച് പട്ടാളക്കോടതിയിലേക്ക് ഇരച്ചുകയറി ഇസ്റാഈലികള്‍. ഗസ്സയില്‍നിന്ന് പിടികൂടി കുപ്രസിദ്ധ സദീ തൈമാന്‍ തടവറയില്‍ അടച്ച ഫലസ്തീനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സൈനികരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് തീവ്ര വലതുപക്ഷ ജൂതയുവാക്കള്‍ കോടതിയിലേക്ക് അതിക്രമിച്ച് കടന്നത്. ബെയ്ത് ലിദിലെ പട്ടാളക്കോടതിയിലേക്ക് ഏതാനും യുവാക്കള്‍ […]