ഇസ്രായേൽ കൊലപ്പെടുത്തിയ ഹൂതി നേതാക്കളുടെ സംസ്കാരം നടത്തി; തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ആയിരങ്ങൾ
ഇസ്രയേലിലേക്കു നിരന്തരം മിസൈലുകള്‍ വഴി ആക്രമണം നടത്തിയ ഹൂതികള്‍ക്കെതിരായ തിരിച്ചടിയില്‍ ഹൂതി പ്രധാനമന്ത്രിയടക്കം 12 പേര് കൊല്ലപ്പെട്ടിരുന്നു. 12 പേരുടെ സംസ്കാരച്ചടങ്ങുകള്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയതോടെയണ് ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ ശരിയെന്നു വ്യക്തമായത്. പ്രധാനമന്ത്രിയും സൈനിക ജനറല്‍മാരുമടക്കം കൊല്ലപ്പെട്ട 12 പേരുടെയും ചിത്രമടക്കം പ്രദര്‍ശിപ്പിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ നടത്തിയത്. ‘ദൈവം വലിയവനാണ്. അമേരിക്കയുടെ മരണം. ഇസ്രായേലിന്റെ മരണം. […]