ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന ലോറി കുപ്രസിദ്ധ കാട്ടാന പടയപ്പ അടിച്ചുതകര്‍ത്തു. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒന്‍പതിനാണ് കാട്ടാനയുടെ പരാക്രമം ഉണ്ടായത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ സിഗ്നല്‍ പോയിന്റിന് സമീപമാണ് ആക്രമണമുണ്ടായത്. ലോറിയുടെ മുന്‍ഭാഗം പടയപ്പ തുമ്പിക്കൈകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. മൂന്നാര്‍ ടൗണിലെ ഒരു ഗ്യാസ് ഏജന്‍സിയുടെ ലോറിയാണിത്. അക്രമത്തിന് ശേഷം പടയപ്പ സമീപത്തെ […]







