തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകളിൽ കള്ളുചെത്താമെന്ന് ടോഡി ബോർഡ്. ഇത് സംബന്ധിച്ച് സർക്കാരിന് ശുപാർശ കൈമാറിയിരിക്കുകയാണ് ടോഡി ബോർഡ് . പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകളാണ് നിലവിൽ പരിഗണിച്ചിട്ടുള്ളത്.ഇതിനുള്ള തൊഴിലാളികളെ ടോഡി ബോർഡ് നിയോഗിക്കും. പൊതുമേഖലയിലെ തെങ്ങുകളുടെ എണ്ണമെടുക്കാൻ ടോഡി ബോർഡ് കർഷക സംഘടനകളുടെ സഹായം തേടിയിട്ടുണ്ട്. സംസ്ഥാനത്ത് കള്ളിന്റെ ഉത്പാദനം കൂട്ടുക എന്നതാണ് […]