കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാവോവാദി സുരേഷിനെ ജനവാസമേഖലയില്‍ ഉപേക്ഷിച്ച് അഞ്ചംഗ സംഘം മടങ്ങി. സുരേഷിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ.. ‘വെള്ളിയാഴ്ച കാഞ്ഞിരക്കൊല്ലിയില്‍ സ്കൂള്‍ വാർഷികച്ചടങ്ങില്‍ പങ്കെടുക്കുമ്ബോള്‍ വൈകിട്ട് 6.40-നാണ് വാലുമല് വാസുദേവൻ ഫോണില്‍ വിളിച്ച് ചിറ്റാരിക്കോളനിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ ഒരു മാവോവാദിയെ ഏതാനുംപേർ ഉപേക്ഷിച്ച് പോയെന്നും […]







