പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില് അന്തരിച്ചു. അദ്ദേഹത്തിന് 83 വയസായിരുന്നു. ബുധനാഴ്ച രാത്രി പൂനെയില് വെച്ചായിരുന്നു അന്ത്യം. വാര്ധക്യസഹജമായ ശാരീരികാസ്വസ്ഥതകള് അദ്ദേഹത്തെ അലട്ടിയിരുന്നു. മകന് സിദ്ധാര്ത്ഥ ഗാഡ്ഗില് ആണ് പിതാവിന്റെ മരണവാര്ത്ത അറിയിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന് കേന്ദ്ര സര്ക്കാര് നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു മാധവ് ഗാഡ്ഗില്.





