പാമ്പാടി വില്ലേജ് ഓഫിസിൽ പ്രതിസന്ധി; വൈദ്യുതി മുടങ്ങിയാൽ ലാപ്ടോപ്പുകൾ നിശ്ചലം
പാമ്പാടി വില്ലേജിൽ, ഓഫിസറും അത്യാവശ്യം ജീവനക്കാരും എത്തിയപ്പോൾ പ്രിന്റർ തകരാറിലായത് പ്രതിസന്ധിക്ക് ഇടയാക്കി. നിലവിലുണ്ടായിരുന്ന ഓഫിസർ സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് മാറിയതോടെ മാസങ്ങളായി മീനടം കൂരോപ്പട വില്ലേജ് ഓഫിസർക്കായിരുന്നു ചുമതല. തുടർന്ന് ഓഗസ്റ്റ് ഒന്നിനു പുതിയ ഓഫിസറും ജീവനക്കാരും ചുമതലയേറ്റു. എന്നാൽ സുഗമമായ പ്രവർത്തനത്തിന് തടസ്സമായത് ഓഫിസിലെ തകരാറിലായ പ്രിന്ററാണ്. പാമ്പാടി, സൗത്ത് പാമ്പാടി, വെള്ളൂർ മേഖലകൾ […]







