കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യം; 120 താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു
കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്ന്നാണിത്. അധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 താത്കാലിക ജീവനക്കാരോട് നാളെ മുതല്‍ ജോലിക്കെത്തേണ്ടെന്ന് രജിസ്ട്രാറുടെ ഉത്തരവ്. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടുന്നത്. ഒരു അധ്യായന വർഷത്തിന്റെ ഇടയ്ക്ക് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവവും ആദ്യമാണ്. കലാകേരളത്തിന്റെ അഭിമാനമായ കേരള കലാമണ്ഡലം […]







