കായംകുളം വള്ളികുന്നത്ത് ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി. അമ്പലപ്പുഴയിൽ നിന്നെത്തിയ സംഘമാണ് നായയെ പിടികൂടിയത്. ആറ് പേരെയാണ് തെരുവ് നായ ഇന്നലെ കടിച്ചത്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഗംഗാധരൻ, മറിയാമ്മ എന്നിവരുടെ […]







