ശാന്തൻപാറയില്‍ വീണ്ടും ചക്കകൊമ്ബന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലില്‍ ആന റേഷൻ കട തകർത്തു. മുമ്ബ് അരികൊമ്ബനടക്കം തകർത്ത റേഷൻ കടയാണ് വീണ്ടും കാട്ടാന തകർത്തത്. പുലർച്ചെ നാലുമണിയോടുകൂടിയാണ് സംഭവം. കുമളി – മൂന്നാർ സംസ്ഥാനപാതയില്‍ ആനയിറങ്കലില്‍ പ്രവർത്തിക്കുന്ന റേഷൻ കടയ്ക്ക് നേരെ ചക്കകൊമ്ബൻ ആക്രമണം അഴിച്ചുവിടുകയായിരുന്നു. എംഎം രവീന്ദ്രന്റെ ലൈസൻസിയിലുള്ള ഉടുമ്ബൻചോല എആർഡി 26 നമ്ബർ […]




