ഉരുള്‍പൊട്ടല്‍ വൻദുരന്തത്തിനിടയാക്കിയ വയനാട്ടിലെ 13 വില്ലേജുകളടക്കം കേരളത്തിലെ 9993.7 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമേഖലയായി ശുപാർശചെയ്ത് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. പശ്ചിമഘട്ടം കടന്നുപോകുന്ന കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട് എന്നീ ആറുസംസ്ഥാനങ്ങളിലെ പരിസ്ഥിതിലോലപ്രദേശങ്ങളെക്കുറിച്ചുള്ള കരട് വിജ്ഞാപനമാണ് ജൂലായ് 31-ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയത്. കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങള്‍ പട്ടികയിലുണ്ട്. വയനാട്ടിലെ […]







