മൃഗശാലയിലെ സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ത്രിപുരയില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ത്രിപുര സര്‍ക്കാര്‍ വനം (വന്യജീവി, ഇക്കോടൂറിസം) പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന് ലാല്‍ അഗര്വാളിനെതിരിയാണ് നടപടി. സിംഹങ്ങള്‍ക്ക് അക്ബറും സീതയുമെന്ന് പേര് നല്‍കിയതില്‍ വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സര്‍ക്കാര്‍ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. […]




