അന്‍പത്തി ഒന്നാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേരുക. ഓണ്‍ലൈന്‍ ഗെയിമുകളുടെ നികുതി സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായേക്കും. കഴിഞ്ഞ യോഗത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. […]







