ധർമ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവ് ചെയ്ത ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുന്നു.. SDM കോളേജ് വിദ്യാർഥിനിയായിരുന്ന പത്മലതയെ കൊലപ്പെടുത്തിയത് മഞ്ജുനാഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ അറിവോടെയെന്ന് സഹോദരി ഇന്ദിര പറഞ്ഞു.കമ്മ്യൂണിസ്റ്റുകാരനായ പിതാവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഇന്ദിര പറഞ്ഞു.. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും വൈരാഗ്യത്തിന് കാരണമായി കുറ്റവാളികള്‍ ഇനിയെങ്കിലും ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ അവര്‍ക്ക് കേന്ദ്രത്തില്‍ വരെ പിടിപാടുണ്ടെന്നും […]







