60 വയസ് പൂർത്തിയായവർക്ക് പ്രത്യേക കൗണ്ടർ; പമ്പയിൽ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും
ശബരിമല തീർഥാടനം സുഗമമാക്കാൻ പമ്പയിലെ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിലുള്ള ഏഴ് കൗണ്ടറുകൾ പത്താക്കും. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കാനും തീരുമാനിച്ചു. ഡിസംബർ 30ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി […]