‘ഈ രാജ്യം ഒരുത്തൻ്റെയും തന്തയുടെ വകയല്ല‘: സമകാലിക രാഷ്ട്രീയത്തിൻ്റെ നേർക്കാഴ്ചയായി ജന ഗണ മന
അടിമുടി രാഷ്ട്രീയസ്വഭാവമുള്ള ‘ജന ഗണ മന‘ എന്ന ചിത്രം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായി മാറിയിട്ടുണ്ട്. ചിത്രത്തിൻ്റെ ടീസറിലും ട്രെയിലറിലുമെല്ലാം ചിത്രം ഉയർത്താൻ പോകുന്ന രാഷ്ട്രീയചർച്ചകലുടെ കൃത്യമായ സൂചനയുണ്ടായിരുന്നു എന്നതിനാൽ അത്തരം പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് പൃഥ്വിരാജ് നായകനായ ‘ജന ഗണ മന‘യുടെ റിലീസിനായി കാത്തിരുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ചിത്രത്തിൻ്റെ പ്രമേയത്തിൽ ഒരു പാൻ ഇന്ത്യൻ സ്വഭാവം […]







