കാലുകുത്താൻ പോലും ഇടമില്ല; വേണാട് എക്സ്പ്രസില്‍ ദുരിതയാത്ര, രണ്ടുപേര്‍ കുഴഞ്ഞുവീണു
കാലുകുത്താൻ പോലും ഇടമില്ലാതെ തിങ്ങി നിറഞ്ഞ് വേണാട് എക്സ്പ്രസില്‍ ദുരിതയാത്ര. തിരക്ക് കാരണം രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു. ജനറല്‍ കംപാർട്ട്മെന്റില്‍ നിന്ന സ്ത്രീകളാണ് കുഴഞ്ഞുവീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകള്‍ വീണതെന്ന് മറ്റ് യാത്രക്കാർ പറയുന്നു. ഒരിഞ്ച് പോലും സ്ഥലമില്ലാതെ യാത്രക്കാർ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സ്പ്രസിലെ കോച്ചിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമയക്രമം മാറ്റിയതും ആവശ്യത്തിന് ട്രെയിനുകള്‍ […]