ഒരു സെന്റിമീറ്റര്‍ വലിപ്പം, നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാം; ലോകത്തെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തി
ലോകത്തെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തി. തിയോമാര്‍ഗരിറ്റ മാഗ്നിഫിക്ക എന്ന ബാക്ടീരിയയെ കരീബിയനിലെ ഗ്വാഡലോപ്പില് ഉഷ്ണമേഖലാ കണ്ടല്‍ക്കാടുകളില്‍ നിന്നാണ് കണ്ടെത്തിയത്. വെളുത്ത നാരിന്റെ രൂപമുള്ള ഇവയ്ക്ക് ഒരു സെന്റിമീറ്റര്‍ വരെ നീളമുണ്ട്. അതുകൊണ്ടുതന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവയെ കാണാനാകും. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിപ്പമുണ്ടെന്ന് കരുതുന്ന ബാക്ടീരിയയേക്കാള്‍ 50 ഇരട്ടി വലിപ്പം ഇതിനുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. […]