ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില് ടോസ് നേടിയ ഓസ്ട്രേലിയ ബൗള് ചെയ്യാന് തീരുമാനിച്ചു. ഇടവേളയ്ക്കു ശേഷം ഇതിഹാസങ്ങളായ രോഹിത് ശര്മയും വിരാട് കോഹ്ലിയും അന്താരാഷ്ട്ര പോരിനായി കളത്തിലിറങ്ങുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. പ്ലെയിങ് ഇലവനില് മൂന്ന് ഓള് റൗണ്ടര്മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അക്ഷര് പട്ടേല്, വാഷിങ്ടന് സുന്ദര്, നിതീഷ് കുമാര് റെഡ്ഡി എന്നിവരാണ് ഇടം പിടിച്ചത്. […]







