ഈ പൊട്ടിത്തെറി കടലിനെ ഇളക്കി മറിച്ചേക്കാം:ജീവജാലങ്ങൾക്ക് വലിയ ആഘാതം സംഭവിക്കാം
അമേരിക്കയിലെ ഒറിഗണ്‍ തീരത്തിനടുത്ത് കടലിനടിയില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തിന് 2025ല്‍ സാധ്യത എന്ന് ഗവേഷകരുടെ പ്രവചനം. ഒറിഗണ്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ആക്സിയല്‍ സീമൗണ്ട് അഗ്നപര്‍വതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.ഒറിഗണ്‍ തീരത്തിനടുത്തെ ആക്സിയല്‍ സീമൗണ്ട് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിക്കുക. ലോകത്ത് ഏറ്റവുമധികം സൂക്ഷമതയോടെ നിരീക്ഷിക്കപ്പെടുന്ന സമുദ്രാന്തര അഗ്നിപർവതങ്ങളിലൊന്നാണ് ആക്സിയല്‍ സീമൗണ്ട്.1,100 മീറ്റർ ഉയരവും 2 കിലോമീറ്റർ […]