സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പ്രമുഖ ഇസ്ലാം മതപണ്ഡിതനുമായ കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാര് (72) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആറു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ പ്രഥമ ശിഷ്യനാണ്. ചെറിയ എ.പി.ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്ന അദ്ദേഹം മര്‍ക്കസ് വൈസ് പ്രിന്‍സിപ്പലായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. […]




