ജമ്മു കശ്മീരിലെ ഉദ്ദംപൂര് ജില്ലയില് സിആര്പിഎഫ് ജവാന്മാര് സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മുന്ന് സൈനികര് മരിച്ചു. പതിനഞ്ച് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം നഷ്ടമായാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞത്. ബസന്ത് ഗരില് നിന്ന് ഒരു സൈനിക ഓപ്പറേഷന് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. കദ്വ പ്രദേശത്തുവച്ച് രാവിലെ പത്തരയോടെ സേനയുടെ 187-ാം ബറ്റാലിയനില് പെട്ട വാഹനമാണ് അപകടത്തില്പ്പെട്ടത്. […]