കോണ്‍ഗ്രസ് വിട്ട് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐ എമ്മിലേക്ക്
ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ എറണാകുളം ഡിസിസിയില്‍ പൊട്ടിതെറി. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എം ബി മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ഉടന്‍ കോണ്‍ഗ്രസ് വിടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. […]












