നാളെ രാജസ്ഥാനിൽ തുടങ്ങുന്ന ചിന്തൻ ശിബിരിൽ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പങ്കെടുക്കില്ല. എന്തുകൊണ്ടാണ് പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പുതിയ ചിന്തയും പ്രവർത്തന രീതിയും സഖ്യകക്ഷികളോടുള്ള സമീപനവും ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ഈ പഠന ശിബിരത്തിൽ ചർച്ചയാവും. നിലവിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ആവശ്യമായ നടപടികൾ ഉൾപ്പെടെയുള്ളവ പ്രധാന ചർച്ചയാണ്. […]












