ഇന്ത്യക്കെതിരായ രണ്ടാം ട്വൻ്റി-20 ക്രിക്കറ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ആവേശകരമായ വിജയം. റാഞ്ചി ജെ.എസ്.സി.എ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ നടന്ന മത്സരത്തിൽ 250 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് ആറ് വിക്കറ്റുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നായകൻ ഷായ് ഹോപ്പിൻ്റെ തകർപ്പൻ സെഞ്ചുറിയും ഷെർഫെയ്ൻ റൂഥർഫോർഡിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് സന്ദർശകർക്ക് റെക്കോഡ് വിജയം സമ്മാനിച്ചത്. […]












