കെ.എസ്.ആര്.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എം.സി റോഡില്‍ പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആര്.ടി.സി ബസിലെ 25 ഓളം യാത്രക്കാര്‍ക്ക് പരുക്കേറ്റു.
കെ.എസ്.ആര്.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എം.സി റോഡില്‍ പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആര്.ടി.സി ബസിലെ 25 ഓളം യാത്രക്കാര്‍ക്ക് പരുക്കേറ്റു.
കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും നിപ വൈറസ് ബാധയെന്ന് ആശങ്ക. സംശയകരമായ ലക്ഷണങ്ങളോടെ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. അസ്വാഭാവിക പനിബാധയോടെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയെയാണ് മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയതെന്ന് സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീന്‍ അറിയിച്ചു. കടുത്ത പനിയെതുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ ചികിത്സക്കെത്തിയത്. സംശയകരമായ ലക്ഷണങ്ങള്‍ […]
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നല്ല രീതിയിലുള്ള സഹതാപം വിജയത്തിന് കാരണമായതായും ഗോവിന്ദന് പറഞ്ഞു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 36,667 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞടുപ്പില്‍ 44,505 വോട്ടാണ് ലഭിച്ചത് ജെയ്കിന് ലഭിച്ചത്. ഇത്തവണ 42,000ലധികം വോട്ട് […]
പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ ഇന്ന് അറിയാം. ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണ്. ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ രാവിലെ 9 മണിയോടെ ലഭിച്ചു തുടങ്ങും. വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ ട്രെൻഡ് വ്യക്തമാകും. രാവിലെ 10 മണിയോടെ ഫലം അറിയാനാകുമെന്നാണ് […]
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്. സെപ്റ്റംബർ അഞ്ച് മുതൽ ഒമ്പത് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ […]
ഒരു വീട്ടിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളത്തെ കുറുമശ്ശേരിയിലാണ് സംഭവം. മാതാപിതാക്കളും മകനുമാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.
കാട്ടാമ്പള്ളിയില്‍ ദലിത് വനിതാ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു. ഓട്ടോ കത്തിച്ചത് സി.പി.എമ്മുകാരാണെന്ന് ചിത്രലേഖ ആരോപിച്ചു. പുതുതായി നിര്‍മിച്ച വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിച്ചത്. പുലര്‍ച്ചെ രണ്ടോടെയാണ് ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭര്‍ത്താവിന്റെയും ശ്രദ്ധയില്‍പെട്ടത്. ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വര്‍ഷങ്ങളായി സി.പി.എമ്മുമായി ഏറ്റുമുട്ടലിലാണ്. നേരത്തെ പയ്യന്നൂരിലായിരുന്നു […]
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന് ഇ ഡി നോട്ടീസ് നൽകി. ഈ മാസം 31ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ബാങ്കില്‍ നടന്ന കോടികളുടെ ബിനാമി ഇടപാടില്‍ എ സി മൊയ്തീന് പങ്കുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം. […]
വിശപ്പ് രഹിതമായി ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ഡോ.ആര്. ബിന്ദു പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ എന്ന മുദ്രാവാക്യമാണ് സാമൂഹിക നീതി വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. പായസ മിക്സുള്‍പ്പെടെ 14 ഭക്ഷ്യ സാധനങ്ങളാണ് കിറ്റിലുള്‍പ്പെടുത്തിയിട്ടുള്ളത്. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമടക്കമുള്ള […]
മാത്യു കുഴല്‍നാടനെതിരെ മോശം പദപ്രയോഗം നടത്തി സിപിഎം നേതാവ് എം.എം. മണി. കുഴല്നാടൻ പരനാറിയാണെന്നായിരുന്നു മണിയുടെ പരാമര്‍ശം. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് പറയാതെ ആണുങ്ങളെപ്പോലെ നേരെ രാഷ്ട്രീയം പറയണമെന്നും മണി ആവശ്യപ്പെട്ടു. പുതുപ്പള്ളിയില്‍ വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് പറയുന്നത് മാത്യു കുഴല്‍നാടനെ പോലുള്ള പരനാറിക്കല്ലാതെ ആണുങ്ങള്‍ക്ക് പറയാന്‍ കൊള്ളുന്ന പണിയാണോ, വീട്ടിലിരിക്കുന്ന പെണ്‍കുട്ടികളേയും […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.