വയനാട്: അക്ഷരാർത്ഥത്തില്‍ മരണഭൂമിയായി മാറിയിരിക്കുകയാണ് മുണ്ടക്കൈ. എങ്ങും ചെളിയും വെള്ളവും കൂറ്റൻ പാറകളും കെട്ടിടാവശിഷ്ടങ്ങളും മാത്രം. ഇതിനിടയില്‍ ശേഷിക്കുന്ന ജീവനുകളെയും മൃതശരീരങ്ങളെയും കണ്ടെത്താൻ ശ്രമിക്കുന്ന സൈനികരും. ഇടയ്ക്കിടെ മൃതദേഹങ്ങള്‍ കണ്ടെത്തുമ്ബോള്‍ സൈനികരുടെ പോലും കണ്ണുനിറഞ്ഞുപോകുന്നു. പ്രദേശത്ത് ഇനിയും ജീവനോടെ നിരവധിപേർ ശേഷിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഇവരെ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സൈന്യം രക്ഷാപ്രവർത്തനത്തിന്റെ വേഗത […]