ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കെ സുരേന്ദ്രന്
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ മകന് ഹരികൃഷ്ണന്റെ നിയമനം സംബന്ധിച്ച വാര്‍ത്തയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മകന്റെ നിയമനം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയത് വ്യാജവാര്‍ത്തയാണെന്ന് പറഞ്ഞാണ് സുരേന്ദ്രന് നിയമനടപടിക്ക് സ്വീകരിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയര്മാന് രാജേഷ് കല്‍റയ്ക്കും ന്യൂസ് എഡിറ്റര്‍ […]












