പത്തനംതിട്ട കോഴഞ്ചേരിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചതിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. ആങ്ങമൂഴി സ്വദേശി മായയാണ് മരിച്ചത്.ഒരാഴ്ചയ്ക്കിടെ മായക്ക് രണ്ട് ശസ്ത്രക്രിയ നടത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ അടിയന്തരഘട്ടത്തിലാണ് വീണ്ടും ശസ്ത്രക്രിയ നടത്തിയതെന്നാണ് കോഴഞ്ചേരി എംജിഎം മുത്തൂറ്റ് ഹോസ്പിറ്റൽസ് പിആർഒയുടെ വിശദീകരണം. സങ്കീർണ്ണതകൾ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും അധികൃതർ പറയുന്നു.











