സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അല്‍വലീദ് ബിൻ ഖാലിദ് ബിൻ തലാല്‍ ബിൻ അബ്ദുല്‍ അസീസ് രാജകുമാരൻ അന്തരിച്ചു. സൗദി പ്രസ് ഏജൻസിയാണ് മരണവിവരം അറിയിച്ചത്. 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയില്‍ കിടന്നത്. 2005ല്‍ ലണ്ടനില്‍ പഠനത്തിനിടെയാണ് പതിനാറു വയസാകാരനായ അല്‍വലീദ് ബിൻ ഖാലിദിന് വാഹനാപകടത്തില്‍ തലച്ചോറിന് ഗുരുതരമായ ക്ഷതമേല്‍ക്കുകയും തുടർന്ന് കോമയിലാകുകയുമായിരുന്നു […]