കൊല്ലം പള്ളിവളപ്പിൽ സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമുള്ള ഒരു പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ദ്രവിച്ചു തുടങ്ങിയ നിലയിലാണ് അസ്ഥികൂടം കാണപ്പെട്ടത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. എന്നാൽ ആ പെട്ടിയിൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പോലീസ് കമ്മീഷണർ […]












