മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള് റൗണ്ടറും 1975 ലെ ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിയ കരീബിയന്‍ സംഘത്തിലെ അംഗവുമായിരുന്ന ഇതിഹാസ താരം ബെര്‍ണാഡ് ജൂലിയന്‍ അന്തരിച്ചു. 75 വയസായിരുന്നു. വടക്കന്‍ ട്രിനിഡാഡിലെ വല്‍സിന്‍ ടൗണില്‍ വച്ചാണ് അന്ത്യം. വിന്‍ഡീസ് ആദ്യ ലോകകപ്പ് നേടിയതിന്റെ 50ാം വര്‍ഷത്തിലാണ് അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞത് എന്നതു യാദൃശ്ചികതയായി. […]