കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർണവേട്ട. ആറു കിലോയിലധികം സ്വർണമിശ്രിതം ശരീരത്തിൻ്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ദമ്പതികളെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദു സമദ്, ഭാര്യ സഫ്ന അബ്ദുൽ സമദ് എന്നിവരെ ആണ് എയർപോർട്ട് ഇൻറലിജൻസ് പിടികൂടിയത്. പാക്കറ്റുകളിലാക്കിയ സ്വർണമിശ്രിതമാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇവരുടെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലും വസ്ത്രത്തിനുള്ളിലും സോക്സുകൾക്കുള്ളിലും […]









